KTDC - യിലെ നിയമന ഒഴിവുകളുമായി ബന്ധപ്പെട്ട വിവരം

From

      ...........

To
        State Public Information Officer
        Kerala Tourism Development Corporation Limited
        Corporate Office, P.B.No 5424
        Mascot Square, Thiruvananthapuram - 695 033

Sir,

വിഷയം : വിവരാവകാശ നിയമ പ്രകാരം നല്കുന്ന അപേക്ഷ

    Kerala Tourism Development Corporation Ltd (KTDC)-യിലെ വിവിധ അക്കൌണ്ടന്റ് (Accountant) തസ്തികകളിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട താഴെ പറയുന്ന വിവരം അഥവാ വിവരം അടങ്ങിയ രേഖകളുടെ പകര്‍പ്പ് വിവരാവകാശ നിയമ പ്രകാരം ലഭ്യമാക്കുക. ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും സത്യമായും വ്യക്തമായും നൽകുവാൻ അപേക്ഷിക്കുന്നു.

1. KTDC യിൽ നിലവിലുള്ള  Accountant തസ്തികകളുടെ ആകെ എണ്ണം.
    a) ടി അക്കൗണ്ടന്റ് തസ്തികകൾ ഏതെല്ലാം ഓഫീസുകളിലാണ് ഉള്ളത് എന്ന് വ്യക്തമാക്കുന്ന രേഖകളുടെ പകര്‍പ്പ്.  (ഓരോ ഓഫീസുകളിലും ഉള്ള Accountant തസ്തികകളുടെ എണ്ണം വ്യക്തമാക്കേണ്ടതാണ്)

2. KTDC യിൽ നിലവില്‍ അക്കൗണ്ടന്റ് തസ്തികയിൽ ജോലി ചെയ്യുന്ന മുഴുവന്‍ ജീവനക്കാരുടേയും പേരും അവര്‍ ജോലി ചെയ്യുന്ന ഓഫീസിന്‍റെ വിശദാംശങ്ങളും അടങ്ങുന്ന ലിസ്റ്റ്.

3.  കരാര്‍ അടിസ്ഥാനത്തില്‍ / താല്‍ക്കാലികമായി Accountant  ആയി ജോലി ചെയ്യുന്നവരുടെ ലിസ്റ്റ്.

4. KTDC യിൽ നിലവില്‍ Accountant തസ്തികയിൽ ചെയ്യുന്ന ആർക്കെങ്കിലും PSC റാങ്ക് ലിസ്റ്റിൽ നിന്നല്ലാതെ നിയമനം നൽകിയിട്ടുണ്ടോ എന്ന വിവരം.
    a) ഉണ്ടെങ്കിൽ ടി എത്ര പേർക്ക് നിയമനം നല്‍കിയിട്ടുണ്ട് എന്ന വിവരം
    b) ടി എല്ലാ നിയമനങ്ങളുടേയും വിശദാംശങ്ങള്‍ അടങ്ങിയ രേഖകളുടെ പകര്‍പ്പ്.  (നിയമനം നല്‍കിയ തീയതി, നല്കാനുണ്ടായ കാരണം എന്നിവ ഉള്‍പ്പടെ)

5. നിലവില്‍ KTDC യിൽ Accountant തസ്തികയിൽ ഉള്ള ഒഴിവുകളുടെ എണ്ണം
    a.) ടി എത്ര ഒഴിവുകള്‍ PSC യിലേക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട് എന്ന വിവരം
    b) ടി ഒഴിവുകള്‍ റിപ്പോർട്ട് ചെയ്ത തിയ്യതിയും ഒഴിവുകളുടെ എണ്ണവും.
    c) ടി ഒഴിവുകള്‍ PSC-യിലേക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥരുടെ സ്ഥാനപ്പേരും വിലാസവും.
    d)  ഏതെല്ലാം സാഹചര്യങ്ങളില്‍ / കാരണത്താൽ, KTDC യിലെ ഒഴിവുള്ള തസ്തികളുടെ  വിശദാംശങ്ങള്‍ യഥാസമയം PSC യിലേക്ക് റിപ്പോർട്ട് ചെയ്യാതിരിക്കാന്‍ നിയമം അനുവദിക്കുന്നുണ്ട് എന്ന വിവരം.
    e. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കേണ്ട മേലധികാരിയുടെ പേരും വിലാസവും.

6. 01.03.2016-നു ശേഷം Accountant തസ്തികയിലേക്കുള്ള എത്ര ഒഴിവുകൾ PSC യിലേക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട് എന്ന വിവരം.

7. 2017 ഓഗസ്റ്റ് മാസത്തിനു മുൻപ് Accountant തസ്തികയിൽ നിന്നും വിരമിക്കുന്നവരുടെ എണ്ണവും വിരമിക്കുന്ന തിയ്യതിയും നൽകുക.

8. പുതിയ Accountant തസ്തികകൾ സൃഷ്ടിക്കുവാൻ വേണ്ടി KTDC യിൽ  നിന്ന് ഇതുവരെ നൽകിയിട്ടുള്ള എല്ലാ അപേക്ഷകളും സർക്കാർ അംഗീകരിച്ചിട്ടുണ്ടോ എന്ന വിവരം.
    a) ഇല്ലെങ്കിൽ സർക്കാർ അംഗീകരിക്കാത്ത എല്ലാ അപേക്ഷകളുടടേയും പകര്‍പ്പ് ഫയൽ നമ്പര്‍ സഹിതം.

9. ജനുവരി 2009-നു ശേഷം  Accountant തസ്തികകൾ സൃഷ്ടിക്കുവാൻ വേണ്ടി സർക്കാരിന് നൽകിയിട്ടുള്ള അപേക്ഷകളിൽ ഇന്നുവരെ അംഗീകാരം ലഭിക്കാത്ത അക്കൗണ്ടന്റ് തസ്തികകളുടെ എണ്ണം.  ടി എല്ലാ അപേക്ഷകളുടടേയും പകര്‍പ്പ് ഫയൽ നമ്പര്‍ സഹിതം.


Note: സര്‍ക്കാരേതര സ്ഥാപനം ആയതിനാല്‍ കോര്‍ട്ട് ഫീ സ്റ്റാമ്പ് സ്വീകരിക്കില്ല. പകരം, KTDC പത്ത് രൂപയുടെ പോസ്റ്റല്‍ ഓര്‍ഡര്‍ സ്വീകരിക്കുന്നതാണ്.

KTDC - യുടെ RTI link : https://www.ktdc.com/rti

Comments